പട്ടിത്തറ ഗ്രാമപഞ്ചായത്ത്-ഓപ്പറേഷന് തൂഫാന് 2.0
ഓപ്പറേഷന് തൂഫാന് The Narco Hunt പട്ടിത്തറ ഗ്രാമപഞ്ചായത്ത് തല പതാക ഉയർത്തലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും 28.09.2026 തിങ്കള്‍ കാലത്ത് 11.00 മണിക്ക് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്തും ,പോലീസും,എക്സൈസ് വകുപ്പും സംയുക്തമായി ഓപ്പറേഷന് തൂഫാന് രണ്ടാം ഘട്ടം ലഹരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചു.പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ശ്രീമതി.കെ.ശശിരേഖ നിർവ്വഹിച്ചു.ബോധവല്‍ക്കരണ ക്ലാസ്സിന് തൃത്താല സി.ഐ കൃഷ്ണന് കാളിദാസ് നേതൃത്വം നല്കി.സംസ്ഥാന തല ഉദ്ഘാടനം ബഹു.ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല നിർവ്വഹിച്ചു.